Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.കെ ശശീന്ദനെതിരാ‍യ ഹരജികൾ മെയ് 29ന് പരിഗണിക്കും

text_fields
bookmark_border
എ.കെ ശശീന്ദനെതിരാ‍യ ഹരജികൾ മെയ് 29ന് പരിഗണിക്കും
cancel

തിരുവനന്തപുരം: മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹരജികള്‍ മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹരജികള്‍ ഹൈക്കോടതി മെയ് 29ന് പരിഗണിക്കും.

സ്വകാര്യ ടി.വി ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും മന്ത്രി ശശീന്ദ്രനും ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് സി.ബി.ഐ അന്വേഷിക്കണമെന്നുമാണ്​ കേസിലെ പ്രതിയായ മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ ഹരജിയിലെ ആവശ്യം.   ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി ഹരജി നൽകിയത്. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - AK Saseendran Honey Trap-Kerala news
Next Story