ജീവനക്കാരനെ ഇറക്കിവിട്ട സംഭവം പരിശോധിക്കുമെന്ന് ശശീന്ദ്രൻ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ടതിൽ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കെ.എസ്.ആർ.ടി.സിയിലെ ഡ്യൂട്ടി പരിഷ്കരണത്തിൽ ചില അപാകതകളുണ്ടെന്ന് നേരത്തെ തന്നെ യൂണിയനുകൾ പരാതി ഉന്നയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതുസംബന്ധിച്ച് പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ജനുവരി 21 മുതൽ നടപ്പിലാക്കി തുടങ്ങിയതായി ശശീന്ദ്രൻ വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങളിൽ എം.ഡിമാരെ മാറ്റി നിർത്തുന്നത് ലാഭ-നഷ്ടത്തിെൻറ അടിസ്ഥാനത്തിലല്ലെന്നും ശശീന്ദ്രൻ പറഞ്ഞു. പൊതുമേഖല സ്ഥാപനത്തിൽ ലാഭമുണ്ടാവുേമ്പാൾ എം.ഡിമാരെ നിലനിർത്തുകയും നഷ്ടമുണ്ടാവുേമ്പാൾ മാറ്റുകയും ചെയ്യുന്ന പതിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ.ടി.സി തിരുവനന്തപുരം ഡിപ്പോയിൽ ജോലിക്കെത്തിയ ഡ്രൈവർ കം കണ്ടക്ടറെ യൂണിയൻ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി ശശീന്ദ്രൻ രംഗത്തെത്തിയത്.
