Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.കെ.ജി സെന്റർ ​ആക്രമണം: ജനങ്ങള്‍ വിഡ്​ഢികളാണെന്ന് സി.പി.എം കരുതരുത് -കെ. സുധാകരൻ

text_fields
bookmark_border
എ.കെ.ജി സെന്റർ ​ആക്രമണം: ജനങ്ങള്‍ വിഡ്​ഢികളാണെന്ന് സി.പി.എം കരുതരുത് -കെ. സുധാകരൻ
cancel

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ഇത്രയും മാസം പൊലീസ് അന്വേഷിച്ചിട്ടും ഇപ്പോഴാണ് ഇവര്‍ക്ക് പ്രതികളെ മനസ്സിലായത്. ജനങ്ങള്‍ വിഡ്​ഢികളാണെന്ന് സി.പി.എം കരുതരുതെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

എ.കെ.ജി സെന്ററിനടുത്ത് പെട്ടിക്കട നടത്തുന്ന സി.പി.എം അനുഭാവിയായ ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞത് മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനുവിന്റെ പേരാണ്. എന്നാല്‍ ഇപ്പോള്‍ ഐ.പി. ബിനുവുമില്ല, ചായക്കടക്കാരനുമില്ല. കോണ്‍ഗ്രസുകാരനായ പ്രവര്‍ത്തകനും നേതാവിനോട് അടുപ്പമുള്ള ആളുമാണെന്നാണ് പൊലീസില്‍നിന്ന്​ ലഭിക്കുന്ന വിവരം.

ഉയര്‍ന്ന നിലവാരമുള്ള ജനസമൂഹത്തിന്റെ മധ്യത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന്​ സി.പി.എം മറക്കരുത്. ഇങ്ങനെ പൊലീസിനെ കൊണ്ടുപോയാല്‍ പ്രത്യാഘാതം രാഷ്ട്രീയപരമായി ഗുരുതരമായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - AKG Center attack: CPM should not think people are fools -K. Sudhakaran
Next Story