Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.കെ.ജി ഓർമയായിട്ട്​ 44 വർഷം​; അനുസ്​മരിച്ച്​ നാട്​​

text_fields
bookmark_border
എ.കെ.ജി ഓർമയായിട്ട്​ 44 വർഷം​; അനുസ്​മരിച്ച്​ നാട്​​
cancel
camera_alt

എ.കെ.ജിയുടെ 44-ാം ചരമദിനാചരണത്തി​െൻറ ഭാഗമായി കണ്ണൂര്‍ എ.കെ.ജി സര്‍ക്കിളില്‍ നടത്തിയ പുഷ്​പാര്‍ച്ചന

കണ്ണൂർ: എ.കെ.ജിയുടെ 44-ാം ചരമദിനാചരണത്തി​െൻറ ഭാഗമായി അദ്ദേഹത്തെ അനുസ്​മരിച്ച്​ നാട്​. ഇതി​െൻറ ഭാഗമായി കണ്ണൂര്‍ എ.കെ.ജി സര്‍ക്കിളില്‍ നേതാക്കളും പ്രവർത്തകരും പുഷ്പാര്‍ച്ചന നടത്തി. തിങ്കളാഴ്​ച രാവിലെ പഴയ ബസ് സ്​റ്റാൻഡ്​ പരിസരത്ത് നിന്നും പ്രകടനമായാണ്​ പുഷ്​പാർച്ചന നടത്താൻ നേതാക്കളും പ്രവർത്തകരും എത്തിയത്​.

എ.കെ.ജി പ്രതിമയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ.പി. ജയരാജന്‍ പുഷ്പചക്രം അര്‍പ്പിച്ചു. ജില്ല സെക്രട്ടറി എം.വി. ജയരാജന്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി. ജയരാജന്‍, കെ.പി. സഹദേവന്‍, ജില്ല സെക്രട്ടറിയേറ്റ് മെംബര്‍ എന്‍. ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നൽകി.

വൈകിട്ട്​ എ.കെ.ജിയുടെ ജന്മനാടായ പെരളശ്ശേരിയില്‍ എ.കെ.ജി ശവകൂടിരത്തില്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍, എം.വി. ജയരാജന്‍, എന്‍. ചന്ദ്രന്‍, കെ.കെ. നാരായണന്‍, കെ. ഭാസ്കരന്‍, പി.കെ. ശബരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AKG​'s 44th year commemoration
Next Story