ആലപ്പുഴയിൽ അമ്മയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
text_fieldsആലപ്പുഴ: പൊങ്ങയിൽ അമ്മയെയും മകളെയും പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി ജ്യോതി ജംഗ്ഷനു സമീപം ചെമ്മങ്ങാട് സി.ജെ ചാക്കോയുടെ ഭാര്യ ജോളിചാക്കോ (48), മകൾ സിജി മരിയാ ചാക്കോ( 19)എന്നിവരെയാണ് വീടിെൻറ പുറകിലുള്ള കടന്നങ്ങാട് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. എല്ലാ ദിവസവും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിനായി വരുന്ന ഇവർ വരാത്തതിനാൽ ക്യാമ്പിലുള്ളവർ വീട്ടിൽ അന്വേഷിച്ചു വരികയായിരുന്നു. വീട്ടിൽ കാണാത്തതുകൊണ്ട് വീടിെൻറ പുറകിൽ നോക്കിയപ്പോൾ വെള്ളത്തിൽ വസ്ത്രം കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് അത് ജോളിയും മകളുമാണെന്ന് മനസ്സിലായത്.
ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കെ.ജെ. ചാക്കോ ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനാണ്. സഹോദരി സിമി.
