Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവേ 15കാരനെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു

text_fields
bookmark_border
മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവേ 15കാരനെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു
cancel

മാവൂര്‍ (കോഴിക്കോട്): ദേശിയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ നടന്ന മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിന് എത്തിയ ആംബുലന്‍സിന്റെ ഡ്രൈവർ വാഹനത്തില്‍വെച്ചും സ്വന്തം കാറില്‍വെച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായാണ് പരാതി.

ജില്ലയിലെ നാലുതാലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. കോഴിക്കോട് താലൂക്കിൽ മാവൂർ പഞ്ചായത്തിലായിരുന്നു മോക്ഡ്രില്‍. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ലൈംഗിക പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു.

കുട്ടിയു​ടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പൊലീസ് പോക്‌സോവകുപ്പ് ചുമത്തി കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ambulance driver molested 15-year-old while returning from mock drill
Next Story