Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത്​ഷാ കണ്ണൂരിൽ വിമാനമിറങ്ങി

text_fields
bookmark_border
അമിത്​ഷാ കണ്ണൂരിൽ വിമാനമിറങ്ങി
cancel

കണ്ണൂർ: ബി.​ജെ.​പി ജി​ല്ല ആ​സ്​​ഥാ​ന​മാ​യ മാ​രാ​ർ​ജി ഭ​വ​ൻ ഉ​ദ്​​ഘാ​ട​ന​ത്തി​നായി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അമിത്​ഷാ കണ്ണുരിൽ വിമാനമിറങ്ങി. ഉദ്ഘാടനത്തിനൊരുങ്ങി നിൽക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വി.വി.ഐ.പി യാത്രക്കാരനായി ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ പ്രത്യേകം വിമാനമിറങ്ങിയത്.

അമിത്ഷായെ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള, ഒ. രാജഗോപാൽ എം.എൽ.എ, നളിൻ കുമാർ കട്ടിൽ എം.പി., എസ്. രാജ, സി.കെ പത്മനാഭൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഡിസംബർ ഒമ്പതിന് നിശ്ചയിച്ച വിമാനത്താവള ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ലെന്നിരിക്കെ ബി.ജെ.പി അധ്യക്ഷനെ ആദ്യ യാത്രക്കാരനായി വിമാനമിറക്കുകയെന്ന ജില്ലാ നേതൃത്വത്തിന്‍റെ വാശിയാണ് ശനിയാഴ്ച യാഥാർഥ്യമാക്കിയത്.

കണ്ണൂർ താളിക്കാവിൽ രണ്ടര കോടി ചിലവിലാണ് ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവൻ പണികഴിപ്പിച്ചത്. വെള്ളിയാഴ്ച കണ്ണൂരിൽ യോഗം ചേർന്ന ബി.ജെ.പി സംസ്​ഥാന കോർ കമ്മിറ്റി ചേർന്ന്​ അമിത്​ഷായുടെ മുന്നിൽ സമർപ്പിക്കാൻ ശബരിമല വിഷയത്തിൽ പുതിയ സമര​പ​ാക്കേജ്​ തയാറാക്കിയിട്ടുണ്ട്. കാസർകോട് മുതൽ പമ്പ വരെ രഥയാത്ര നടത്താനാണ് തീരുമാനം.

കഴിഞ്ഞ വർഷം ഒക്​ടോബറിൽ കുമ്മനം രാജശേഖരൻ നയിച്ച ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ’ ജനരക്ഷാ മാര്‍ച്ച് പയ്യന്നൂരിൽ അമിത്​ഷാ ഉദ്​ഘാനം ചെയ്​തിരുന്നു. മൂന്ന്​ ദിവസവും അമിത്​ഷാ ജാഥയിലുണ്ടാവുമെന്ന്​ പറഞ്ഞുവെങ്കിലും ജനപങ്കാളിത്തം കുറഞ്ഞതിനാൽ ക്ഷുഭിതനായി തിരിച്ചു പോവുകയായിരുന്നു. എന്നാൽ അടിയന്തരമായി ഡൽഹിയിലേക്ക്​ മടങ്ങിയതാണെന്നും മൂന്നാം ദിവസം പിണറായിയിലേക്കുള്ള യാത്രയിൽ എത്തിച്ചേരുമെന്ന്​ അറിയിച്ചിരുന്നുവെങ്കിലും അമിത്​ഷാ വന്നില്ല.

കഴിഞ്ഞ തവണ അമിത്​ഷാ സന്ദർശിക്കാതെ മടങ്ങിയ പിണറായിയിലെ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരായ രമിത്തി​​​​​​െൻറയും ഉത്തമ​​​​​െൻറയും വീട്​ അദ്ദേഹം സന്ദർശിക്കുന്നുണ്ട്. ഉത്തമനും മകൻ രമിത്തും രണ്ട്​ വ്യത്യസ്​ത സംഭവങ്ങളിലാണ്​ കൊല്ലപ്പെട്ടത്​. കണ്ണൂരില്‍ നിന്ന് ഉച്ചക്ക്​ ശേഷം വിമാനത്തിൽ തിരുവനന്തപുരത്തേക്ക് മടങ്ങുന്ന ഷാ, വൈകീട്ട് വര്‍ക്കല ശിവഗിരി മഠത്തിലെ നവതി മഹാഗുരുപൂജ പരിപാടിയിൽ പങ്കെടുക്കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Amit Shah at Kannur-Kerala News
Next Story