Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്യയുടെ പങ്കാളി ജിജു രാജിന്‍റെ പോസ്റ്റ്​മോർട്ടം ഇന്ന്

text_fields
bookmark_border
അനന്യയുടെ പങ്കാളി ജിജു രാജിന്‍റെ പോസ്റ്റ്​മോർട്ടം ഇന്ന്
cancel

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്‍റെ പോസ്റ്റ്​മോർട്ടം ഇന്ന് നടക്കും. തി​രു​വ​ന​ന്ത​പു​രം തൈ​ക്കാ​ട് സ്വ​ദേ​ശിയായ ജിജുവിനെ വെള്ളിയാഴ്ച എറണാകുളത്ത്​ സു​ഹൃ​ത്തു​ക്ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ചൊ​വ്വാ​ഴ്ച രാ​ത്രി ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ലാ​റ്റി​ൽ അ​ന​ന്യ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ആ​ദ്യം ക​ണ്ടെ​ത്തി​യ​തും ജി​ജു​വാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച അ​ന​ന്യ​യു​ടെ സ്വ​ദേ​ശ​മാ​യ കൊ​ല്ലം പെ​രു​മ​ണി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ച് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം രാ​ത്രി​യാ​ണ് കൊ​ച്ചി​യി​ലെ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

ഫോറൻസിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് ഇൻക്വസ്റ്റ് ചെയ്ത പൊലീസ് വിലയിരുത്തുന്നത്.

2020 ജൂൺ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ananya​'s partner jiju's postmortem today
Next Story