എൽദോസ് കുന്നപ്പിള്ളിക്കെതിരെ വീണ്ടും പരാതി
text_fieldsതിരുവനന്തപുരം: ബലാത്സംഗക്കേസിലെ പ്രതി എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ വീണ്ടും പരാതി. ലൈംഗികപീഡന കേസിലെ സാക്ഷിയും ഇരയുടെ സുഹൃത്തുമായ യുവതിയാണ് എം.എൽ.എ വാട്സ്ആപ്പിൽ ഭീഷണി സന്ദേശമയച്ചെന്നാരോപിച്ച് കേന്റാൺമെൻറ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വ്യാഴാഴ്ച പുലർച്ച 2.20നാണ് എം.എൽ.എ യുവതിയുടെ വാട്സ്ആപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. 'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നിനക്കും നിന്റെ കുടുംബത്തിനും ഞാൻ വിശ്വസിക്കുന്ന കർത്താവായ യേശുക്രിസ്തു തക്കതായ മറുപടി നൽകും.
എനിക്ക് നല്ല വിശ്വാസമുണ്ട്. പണത്തിനുവേണ്ടിയുള്ള കൊതി തീരുമ്പോൾ സ്വയം ചിന്തിക്കുക. ഞാൻ അതിജീവിക്കും. കർത്താവെന്റെ കൂടെയുണ്ടാകും' - എന്നായിരുന്നു സന്ദേശം.
കൂടാതെ എം.എൽ.എക്കുവേണ്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഇരയായ യുവതിയും ഞായറാഴ്ച കമീഷണർക്ക് പരാതി നൽകി. കൈക്കൂലിപ്പണം ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാൻ മുൻ കോവളം സി.ഐ കൂട്ടുനിെന്നന്നും മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ പേര് വെളിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
എം.എൽ.എയെ അനുകൂലിക്കുന്ന കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്ന പരാതിയും നൽകിയിട്ടുണ്ട്.

