Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം
text_fieldsbookmark_border
അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയൂർ കൂത്താഡിചാള ഊരിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിൽ ആറാമത്തെ നവജാത ശിശു മരണമാണിത്.
ഞായറാഴ്ച രാത്രി 10ന് തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പ്രസവം. രാത്രി 11ഓടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന് 700 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം നിരവധി ശിശുമരണങ്ങളുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി നേരിട്ട് അട്ടപ്പാടിയിലെത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു.
തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും ശിശുമരണം തുടര്‍ക്കഥയാവുകയാണ്.
Next Story

