എ.കെ ആൻറണി @ 80
text_fieldsന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിരോധ മന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആൻറണിക്ക് തിങ്കളാഴ്ച 80 വയസ്സ് പൂർത്തിയാവുന്നു. 81ാം ജന്മദിനത്തിലും പതിവുപോലെ ആഘോഷങ്ങളൊന്നുമില്ല. സാധാരണ ദിവസംതന്നെയായി ജന്മദിനവും കാണുന്നതാണ് ആൻറണിയുടെ രീതി.
കോൺഗ്രസിെൻറ സ്ഥാപകദിനവുംകൂടിയാണ് തിങ്കളാഴ്ച. 136ാം സ്ഥാപക ദിനത്തിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. കോവിഡ് ബാധിതനായി ഏതാനും ദിവസം ഡൽഹി എയിംസിലായിരുന്നുവെങ്കിലും, പാർട്ടി ചടങ്ങിൽ പങ്കെടുക്കുന്നതിന് ഡോക്ടർമാർ അനുവദിച്ചിട്ടുണ്ട്.
കോവിഡ് നെഗറ്റിവായി വിശ്രമിക്കുന്ന ആൻറണി കഴിഞ്ഞ ദിവസം സോണിയ ഗാന്ധി വിളിച്ച മുതിർന്ന നേതാക്കളുടെ യോഗത്തിലും പങ്കെടുത്തിരുന്നു. കോൺഗ്രസിെൻറ ജന്മദിനത്തിൽതന്നെ തെൻറ പിറന്നാൾ വരുന്നതിലുള്ള പ്രത്യേക സന്തോഷം ആൻറണി പ്രകടിപ്പിച്ചു.

