Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞങ്ങൾ കുഞ്ഞിനെ കണ്ടു, മോനെ വിട്ടുപോരുന്നതിൽ സങ്കടം'; കണ്ണുനിറഞ്ഞ് അനുപമ

text_fields
bookmark_border
'അവനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്"
anupama child kidnap
cancel

തിരുവനന്തപുരം: കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ട അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത് കണ്ണുനിറഞ്ഞും ശബ്ദമിടറിയും. തന്‍റെ കുഞ്ഞിനെ കാണാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും എന്നാൽ മോനെ വിട്ടുപോരുന്നതിൽ സങ്കടമുണ്ടെന്നും അനുപമ പറഞ്ഞു.

ഞങ്ങൾ കാണുമ്പോൾ കുഞ്ഞ് ഉറങ്ങാൻ പോവുകയായിരുന്നു. കണ്ട ശേഷം പുറത്തിറങ്ങിയപ്പോഴേക്കും അവൻ ഉറങ്ങി. കുഞ്ഞിനെ ശിശുഭവൻ അധികൃതർ നല്ല രീതിയിൽ പരിപാലിക്കുന്നുണ്ടെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. അവനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണ്. കുഞ്ഞിനെ എത്രയും വേഗം കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ തിരികെ നൽകണമെന്നാണ് അഭ്യർഥനയെന്നും അനുപമ പറഞ്ഞു.

കേസ് നേരത്തെ പരിഗണിക്കാനായി കുടുംബ കോടതിയിൽ പ്രത്യേക അപേക്ഷ നൽകുമെന്ന് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും അനുപമ വ്യക്തമാക്കി.

ഡി.എൻ.എ ഫലത്തിൽ സന്തോഷമുണ്ടെന്ന് അജിത് കുമാർ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഒാഫീസുകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അജിത് മാധ്യമങ്ങളോട് പറഞ്ഞു.

പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്. ഡി.എൻ.എ ഫലം പോസിറ്റീവായതിന് പിന്നാലെയാണ് കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ശിശു ഭവനിലെത്തി കുഞ്ഞിനെ അനുപമയും ഭർത്താവ് അജിത് കുമാറും കണ്ടത്.

ആന്ധ്രാ സ്വദേശികൾക്ക് ദത്ത് നൽകിയ ​കു​ഞ്ഞ് പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അനുപമയുടേതാണെന്ന് സ്ഥിരീകരിക്കുന്ന ഡി.എൻ.എ പരിശോധനാ ഫലം ഇന്നാണ് പുറത്തുവന്നത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി പുറത്തുവിട്ട കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നിവരുടെ ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്.

കുടുംബ കോടതി നിർദേശ പ്രകാരം നവംബർ 21നാണ് ആന്ധ്ര ദമ്പതികൾക്ക് ദ​ത്ത് ന​ൽ​കി​യ കുഞ്ഞിനെ പ്ര​ത്യേ​ക​സം​ഘം വി​മാ​ന​മാർഗം കേരളത്തിലെ​ത്തി​ച്ചത്. ഇന്നലെയാണ് ഡി.എൻ.എ പരിശോധനക്കായി കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നിവരുടെ സാമ്പിളുകൾ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജി ശേഖരിച്ചത്.

ഒ​ക്ടോ​ബ​ർ 14നാ​ണ് താ​ന​റി​യാ​തെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് ദ​ത്ത് ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​നു​പ​മ രം​ഗ​ത്തെ​ത്തി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anupama React to after see Her Baby
Next Story