Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഞ്ചാബുമായി വൈദ്യുതി കൈമാറ്റ കരാറിന് അനുമതി
text_fieldsbookmark_border
തിരുവനന്തപുരം: പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷൻ ലിമിറ്റഡുമായുള്ള കെ.എസ്.ഇ.ബിയുടെ വൈദ്യുതി കൈമാറ്റ കരാറിന് റെഗുലേറ്ററി കമീഷൻ അനുമതി.
കഴിഞ്ഞ വർഷം വേനൽ മഴയെത്തുടർന്ന് ഉപയോഗത്തിൽ കുറവുണ്ടായതിനാൽ കെ.എസ്.ഇ.ബിക്ക് ടെൻഡർ വഴി ലഭിച്ച അധിക വൈദ്യുതി പഞ്ചാബ് സ്റ്റേറ്റ് പവർ കോർപറേഷന് നൽകാൻ തീരുമാനമായിരുന്നു.
കഴിഞ്ഞ മേയ് 24 മുതൽ ജൂൺ ഒന്നുവരെ കെ.എസ്.ഇ.ബി പഞ്ചാബിന് നൽകിയ അധിക വൈദ്യുതിക്ക് പകരം ഇക്കൊല്ലം ഏപ്രിൽ ഒന്നു മുതൽ 30 വരെ പഞ്ചാബിൽ നിന്ന് വൈദ്യുതി ലഭ്യമാകുന്ന ബാങ്കിങ് കരാറാണ് തയാറാക്കിയത്.
Next Story

