നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പ പ്രകാരം അറസ്റ്റില്‍
text_fieldsമണ്ണുത്തി: വേലൂർ കോടശേരിമല കോളനിയിൽ യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. പട്ടാളംകുന്ന് സ്വദേശി വലിയകത്ത് വീട്ടില്‍ അസീസ് എന്ന അസിയാണ് (28) അറസ്റ്റിലായത്.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അസീസിനെതിരെ നടപടി ആവശ്യപ്പെട്ട് കമീഷണര്‍ ആദിത്യ നല്കിയ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ജില്ല മജിസ്ട്രേറ്റ് അറസ്റ്റിന് ഉത്തരവിട്ടത്.
മണ്ണുത്തി തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റ് നിരവധി ക്രിമിനല്‍ കേസുകളിലും അസീസ് പ്രതിയാണ്.
ഒല്ലൂര്‍ എ.സി.പി സി.കെ. ദേവദാസിെൻറ നേതൃത്വത്തില്‍ മണ്ണുത്തി സി.ഐ പി. അജിത്കുമാര്‍, എസ്.ഐ ജയപ്രകാശ്, സീനിയര്‍ സി.പി.ഒ രജിത്ത്്, സി.പി.ഒമാരായ നിരാജ്മോന്‍, അലക്സ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

