സി.പി.െഎ വിട്ട് കോണ്‍ഗ്രസിൽ ചേർന്നതിന് ആക്രമണം: കോൺഗ്രസ് പ്രവർത്തകെൻറ നില മെച്ചപ്പെട്ടില്ല
text_fieldsമൂന്നാര്‍: സി.പി.െഎ വിട്ട് കോണ്‍ഗ്രസിൽ ചേർന്ന സംഭവത്തില്‍ ആക്രണത്തിനിരയായി ആശുപ ത്രിയിൽ പ്രവേശിപ്പിച്ച സുബ്രഹ്മണ്യത്തിെൻറ (29) നില മെച്ചപ്പെട്ടില്ല. ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ഇനിയും ബോധം തിരികെ ലഭിച്ചിട്ടില്ല.പുതുവത്സര ദിനത്തിലാണ് സുബ്രഹ്മണ്യത്തെ ഇടതുമുന്നണി പ്രവര്‍ത്തകരായ നാല്‍വര്‍ സംഘം വീടുകയറി ആക്രമിച്ചത്.
സുബ്രഹ്മണ്യത്തിെൻറ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുവാദം നൽകിയില്ല. ഇതോടെ ഇയാളും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസിൽ ചേരുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സുബ്രഹ്മണ്യത്തെ വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ മുരുകന്, കണ്ണന്, കുമാര്‍, നടരാജന് എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാംജോസിെൻറ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

