മധുവധക്കേസിൽ സംതൃപ്തി, ചാരിതാർഥ്യം -എസ്.പി ആർ. വിശ്വനാഥ്
text_fieldsജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ കൈകൾ
ചേർത്തുപിടിച്ച് നന്ദി പറയുന്ന മധുവിന്റെ സഹോദരി സരസു
മണ്ണാർക്കാട്: മധുവിന് നീതി വാങ്ങികൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയും ചാരിതാർഥ്യവുമുണ്ടെന്ന് പാലക്കാട് ജില്ല പൊലീസ് സൂപ്രണ്ട് ആർ. വിശ്വനാഥ്. പരിമിതികൾക്കുള്ളിൽനിന്ന് പരമാവധി ചെയ്തു. സാക്ഷി സംരക്ഷണ സ്കീം നടപ്പാക്കിയതോടെ കാര്യങ്ങൾ തിരിഞ്ഞുവന്നു.
കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായും എസ്.പി പറഞ്ഞു. 24 സാക്ഷികൾ കൂറുമാറിയിട്ടും തെളിവുകളുടെ പിൻബലത്തിലാണ് കേസ് വിജയിച്ചതെന്ന് അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ അഗളി ഡിവൈ.എസ്.പി സുബ്രഹ്മണ്യൻ പറഞ്ഞു.
കുറ്റപത്രത്തിൽ ഉൾപ്പെട്ട എല്ലാ കാര്യങ്ങളും മുഖവിലയ്ക്കെടുത്തുള്ള വിധിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ കുടുംബത്തിനുള്ള സുരക്ഷ അടുത്ത ഒരു മാസംവരെ തുടരുമെന്ന് എസ്.പി വ്യക്തമാക്കി.

