Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
arrest
cancel

നെടുങ്കണ്ടം: കമ്പംമെട്ടില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തിൽ മൂന്ന് യുവാക്കളെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കുഴിത്തൊളു മംഗലത്ത് നിഷിന്‍, കുഴികണ്ടം പറമ്പില്‍ അഖില്‍, അപ്പാപ്പിക്കട മറ്റത്തില്‍ നോയല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ യുവാക്കള്‍ പദ്ധതി ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളില്‍ എത്തിയ വിദ്യാർഥിനിയെ ചിലര്‍ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ട മറ്റ് വിദ്യാർഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും വിവിധ ബാച്ചുകളായി തിരിഞ്ഞ് കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പ്രതികളിലൊരാളുടെ ഫോണ്‍ പൊലീസ് പിന്തുടരുകയും കട്ടപ്പനക്ക് സമീപം ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു.

കട്ടപ്പനക്ക് സമീപം ഇരട്ടയാറില്‍നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികളിലൊരാള്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.പോക്സോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attempt to kidnapping the student; Three youths arrested
Next Story