മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsരതീഷ്
എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറ മുക്കുഴി മേപ്പുറത്ത് വീട്ടിൽ എം.സി. രതീഷിനെ (38) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ഏഴിന് എരുമേലി സ്വദേശിയായ മധ്യവയസ്കനെയാണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. എലിവാലിക്കര കവലയിലെ റോഡിൽ നിൽക്കുകയായിരുന്നു മധ്യവയസ്കനെ രതീഷ് ചീത്തവിളിക്കുകയും മർദ്ദിക്കുകയും കല്ലുകൊണ്ട് തലക്കിടിക്കുകയുമായിരുന്നു.
ഇയാൾക്ക് മധ്യവയസ്കനോട് മുൻവിരോധം ഉണ്ടായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി എസ്.എച്ച്.ഒ ഇ.ഡി.ബിജു, എസ്.ഐ ശാന്തി കെ.ബാബു, എ.എസ്.ഐ ജോൺസൺ ജോസഫ്, ലീല എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

