വധശ്രമം: ഒരാൾ അറസ്റ്റിൽ
text_fieldsഅമൽ രാജ്
ഗാന്ധിനഗർ: സ്കൂട്ടർയാത്രികനായ യുവാവിനെ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ അമൽ രാജിനെ (25) യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടർ യാത്രികനായ അതിരമ്പുഴ സ്വദേശിയായ യുവാവിനെ കൈപ്പുഴ കുരിശുപള്ളിക്ക് സമീപം തടഞ്ഞുനിർത്തി ഇയാൾ കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. അമൽ രാജിന് യുവാവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഗാന്ധിനഗർ പൊലീസ് കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ എസ്.എച്ച്.ഒ കെ.ഷിജി , എസ്.ഐ പ്രശാന്ത് എൻ.പി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

