ബലാത്സംഗശ്രമം: പ്രതികൾ അറസ്റ്റിൽ
text_fieldsമണികണ്ഠൻ, വിഷ്ണു
തിരുവനന്തപുരം: വിഴിഞ്ഞം പുന്നക്കുളം ഭാഗത്ത് വീട് ആക്രമിച്ച് ഗൃഹനാഥയെ ദേഹോപദ്രവം ഏൽപിക്കുകയും ബലാത്സംഗശ്രമം നടത്തുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിലായി.കോട്ടുകാൽ പുന്നക്കുളം കിടങ്ങിൽ കോളനിയിൽ ഉണ്ണി എന്ന വിഷ്ണു ഉണ്ണി (23), കോട്ടുകാൽ പുന്നക്കുളം കിടങ്ങിൽ കോളനിയിൽ മണിക്കുട്ടൻ എന്ന മണികണ്ഠൻ (34) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ പരാതിക്കാരിയുടെ വീടിന്ു മുന്നിൽ മദ്യപിച്ച് ബഹളം െവച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ വീട്ടിനകത്ത് അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ദേഹോപദ്രവം ഏൽപിക്കുകയും ബലാത്സംഗം നടത്താൻ ശ്രമിക്കുകയും പരാതിക്കാരിയുടെ സഹോദരിയെ വാഹനം ഇടിപ്പിച്ച് പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
തുടർന്ന്, ഒളിവിൽ പോയ പ്രതികളെ വിഴിഞ്ഞം പൊലീസ് ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ.എസ്.ബി, എസ്.ഐ സജി, സി.പിഒമാരായ അജി, കൃഷ്ണകുമാർ, സജൻ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

