ആശുപത്രിയിലെത്തിയ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ മർദനം
text_fieldsതിരൂർ: രോഗിയുമായി തിരൂർ ജില്ല ആശുപത്രിയിലേക്കെത്തിയ ഓട്ടോ ഡ്രൈവറെ പണിമുടക്ക് അനുകൂലികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. തിരൂർ മുത്തൂർ മങ്ങാട്ട് യാസറിനാണ് (41) പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
രോഗിയുമായെത്തിയ സമയത്ത് ആശുപത്രിയുടെ കവാടത്തിന് സമീപം ഇരുപത്തഞ്ചോളം സമരക്കാർ സംഘം ചേർന്ന് തന്നെ മർദിക്കുകയായിരുന്നെന്ന് യാസർ പറഞ്ഞു. മൂക്കിനുൾപ്പെടെ പരിക്കേറ്റതിനെ തുടർന്ന് യാസറിനെ തിരൂർ ജില്ല ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ, യാസർ സമരാനുകൂലികളെ അസഭ്യം പറയുകയും പ്രകോപിപ്പിക്കുകയുമായിരുന്നെന്നും ഇയാൾ മർദിച്ചതിനെ തുടർന്ന് ഒരു സമരാനുകൂലിയുടെ കണ്ണട പൊട്ടുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തതായും സമരാനുകൂലികൾ പറഞ്ഞു. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

