Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ്​ നിയമഭേദഗതി കൊണ്ടുവന്നത്​ പോരായ്​മ: സർക്കാറിനെതിരെ വിമർശനമുന്നയിച്ച്​​ എം.എ ബേബി

text_fields
bookmark_border
പൊലീസ്​ നിയമഭേദഗതി കൊണ്ടുവന്നത്​ പോരായ്​മ: സർക്കാറിനെതിരെ വിമർശനമുന്നയിച്ച്​​ എം.എ ബേബി
cancel

കോഴിക്കോട്​: വിവാദമായ പൊലീസ്​ നിയമ ഭേദഗതി കൊണ്ടുവന്നതിനെതിരെ വിമർശനമുന്നയിച്ച്​ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. വിമര്‍ശനമുണ്ടാകും വിധത്തില്‍ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണ്. പിന്‍വലിക്കാന്‍ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ചചെയ്താണെന്നും ബേബി പറഞ്ഞു.

ഓർഡിനൻസിനെതിരെ ഇടതുമുന്നണിയിലും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു. ​പ്രതിഷേധം പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്​തു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം ​െയച്ചൂരി ശക്തമായ നിലപാടെടുത്തതിനു പിന്നാലെയാണ് പൊലീസ് നിയമഭേദഗതിയിൽനിന്ന് പിന്മാറാൻ സർക്കാർ തീരുമാനിച്ചത്. ഭേദഗതി പുനഃപരിശോധിക്കുമെന്ന്​ ​െയച്ചൂരി ഡൽഹിയിൽ പറഞ്ഞിരുന്നു. തുടർന്നാണ്​ നിയമം നടപ്പാക്കില്ലെന്ന്​ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - baby criticized state government
Next Story