അപ്പുണ്ണിയുെട ജാമ്യ ഹരജി ഇന്ന് പരിഗണിക്കും
text_fieldsകൊച്ചി: അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് നടൻ ദിലീപിെൻറ മാനേജറും ഡ്രൈവറുമായ അപ്പുണ്ണി എന്ന സുനിൽരാജ് നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും അറസ്റ്റിലായാൽ മൂന്നാംമുറ പ്രയോഗവും ഭീഷണിയും ഉണ്ടാകാനിടയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹരജിയാണ് പരിഗണനക്കെത്തുന്നത്. കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി സർക്കാറിെൻറ നിലപാടിനായാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നത്.
നടിെയക്രെമിച്ച കേസിെല മുഖ്യപ്രതി പൾസർ സുനി സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വാദം നടക്കും. സുനിക്ക് ജാമ്യം നൽകിയാൽ തുടരന്വേഷണത്തെ ബാധിക്കുമെന്ന് പ്രൊസിക്യൂഷൻ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. അതേസമയം, ഇന്നലെ സുനിയുെട മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ െപാലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. നടിയുെട ദൃശ്യങ്ങളടങ്ങിയ ഫോൺ പ്രതീഷിന് കൈമാറിെയന്നായിരുന്നു സുനി പൊലീസിനോട് പറഞ്ഞിരുന്നത്. എട്ടുമണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് പ്രതീഷിനെ ജാമ്യത്തിൽ വിട്ടത്.
