മർദന കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം
text_fieldsതിരുവനന്തപുരം:പീഡന കേസിലെ പരാതികാരിയെ മർദിച്ചു എന്ന കേസിലും എൽദോസ് കുന്നപ്പിള്ളി എം. എൽ. എക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീ. സേഷൻസ് കോടതിയുടേതാണ് ഉത്തരവ്. നേരത്തെ പീഡന കേസിലും ഇതേ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ഈ മാസം 10 നും 11 നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, ഒരു ലക്ഷം രൂപയുടെ ജാമ്യ തുക അല്ലെങ്കിൽ തതുല്യമായ ജാമ്യക്കാർ, രാജ്യമോ, സംസ്ഥാനം വിട്ടു പോകരുത്, സാക്ഷിയെ സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധിളോടെയാണ് ജാമ്യം കോടതി അനുവദിച്ചത്.
മർദന കേസിൽ എൽദോസ് മാത്രമായിരുന്നു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അഭിഭാഷകർക്കെതിരെ റിപ്പോർട്ട് മാത്രം ഉള്ളത് കാരണം ജാമ്യ അപേക്ഷ പരിഗണിച്ചിരുന്നില്ല. വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് എൽദോസ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്.സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് എടുത്തത്.

