ബലിപെരുന്നാൾ ഇന്ന്; മഹാമാരിയുടെ കാർമേഘങ്ങൾക്കിടയിൽ ആഘോഷം
text_fieldsകോഴിക്കോട്: മഹാമാരിയുടെ കാർമേഘങ്ങൾക്കിടയിൽ ബുധനാഴ്ച ബലിപെരുന്നാളാഘോഷം. കൊടും പരീക്ഷണങ്ങളെ വിശ്വാസദാർഢ്യത്താൽ അതിജയിച്ച പ്രവാചകൻ ഇബ്രാഹിമിെൻറ ത്യാഗസന്നദ്ധ സ്മരിച്ചാണ് കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ വിശ്വാസികളുടെ ആഘോഷം.
ഈദ്ഗാഹുകളും കൂടിച്ചേരലുകളും കുടുംബ-സ്നേഹ സന്ദർശനങ്ങളും ഓർമകളാണെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതിയുണ്ട്. കടകൾക്ക് ഇളവനുവദിച്ചത് പെരുന്നാൾ കോടിയും സാധനങ്ങളും വാങ്ങാൻ സഹായകമായി.
പഴയ രീതിയിൽ വിപുലമല്ലെങ്കിലും പെരുന്നാൾ നമസ്കാരത്തിന് ശേഷം മൃഗബലിയും നടക്കും. ഗൾഫ് രാജ്യങ്ങളിൽ ചൊവ്വാഴ്ചയായിരുന്നു ബലി പെരുന്നാൾ.

