കേരളത്തിൽ ബലിപെരുന്നാൾ 22ന്
text_fieldsകോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാൽ തിങ്കളാഴ്ച ദുല്‍ഹജ്ജ് ഒന്നും ആഗസ്റ്റ് 22 ബുധനാഴ്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി കെ.പി. ഹംസ മുസ്ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി ,കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി,പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങൾ എന്നിവർ അറിയിച്ചു.
ആഗസ്റ്റ് 12ന് ദുൽഖഅദ് 30 പൂർത്തിയാക്കി, ആഗസ്റ്റ് 13 ദുൽഹജ്ജ് ഒന്ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.
സൗദിയിൽ ശനിയാഴ്ച മാസപ്പിറവി കണ്ടതിനാൽ അറഫ സംഗമം ആഗസ്റ്റ് 20 തിങ്കളാഴ്ചയും ബലിപെരുന്നാൾ 21 ചൊവ്വാഴ്ചയായും പ്രഖ്യാപിച്ചിരുന്നു.
