Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈംഗിക താൽപര്യത്തോടെ ഇടപെട്ടെന്ന നടിയുടെ പരാതി: ഇടവേള ബാബുവിന്‍റെ അറസ്റ്റ്​ വിലക്ക്​ നീട്ടി

text_fields
bookmark_border
ലൈംഗിക താൽപര്യത്തോടെ ഇടപെട്ടെന്ന നടിയുടെ പരാതി: ഇടവേള ബാബുവിന്‍റെ അറസ്റ്റ്​ വിലക്ക്​ നീട്ടി
cancel

കൊച്ചി: ജൂനിയർ നടിയുടെ പരാതിയിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസെടുത്ത കേസിൽ ഹൈകോടതിയുടെ സ്റ്റേ രണ്ടാഴ്ച കൂടി തുടരും. സിനിമയിൽ അവസരവും അമ്മയിൽ അംഗത്വവും ലഭിക്കാൻ ലൈംഗിക താൽപര്യത്തോടെ ഇടപെട്ടുവെന്ന്​ ആരോപിച്ച് കോഴിക്കോട് സ്വദേശിനിയായ നടി നൽകിയ പരാതിയിലെടുത്ത കേസിലെ തുടർ നടപടികളിലാണ് സ്റ്റേ തുടരുക.

കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഇടവേള ബാബു നൽകിയ ഹരജിയാണ്​ ജസ്റ്റിസ് സി. ജയചന്ദ്രൻ പരിഗണിച്ചത്​.

നടപടികൾ താൽക്കാലികമായി തടഞ്ഞ് മുമ്പ്​ പുറപ്പെടുവിച്ച ഉത്തരവ് ഡിസംബർ അഞ്ചുവരെ നീട്ടിയിരുന്നു. ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണനക്കെത്തിയപ്പോൾ രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. അതുവരെ സ്​റ്റേ തുടരും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - ban on the arrest of edavela babu has been extended
Next Story