ബാർ കോഴ: വി.എസിെൻറ ഹരജിയിൽ വാദം പൂർത്തിയായി
text_fieldsതിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയെ കുറ്റമുക്തനാക്കിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ സമർപ്പിച്ച ഹരജിയുടെ വാദം പൂർത്തിയായി.
കേസ് അന്വേഷിച്ച മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരും ശരിയായ രീതിയിൽ തെളിവ് ശേഖരിച്ചില്ലെന്നും ഇവരുടെ മുൻവിധിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നും വി.എസിെൻറ അഭിഭാഷകൻ വാദിച്ചു.
ബി.ജെ.പി നേതാവ് വി. മുരളീധരൻ, പി.കെ. രാജു എന്നിവരുടെ ഹരജികളിലും കോടതി വാദം കേട്ടു. എൽ.ഡി.എഫ് മുൻ കൺവീനർ വൈക്കം വിശ്വൻ, ബാറുടമ ബിജു രമേശ്, സണ്ണി മാത്യു, വിജു വി.ആർ എന്നിവർ വാദം പറയാൻ ഒരാഴ്ച സമയം ആവശ്യപ്പെട്ടു.
ഈ മാസം 31ന് കേസ് പരിഗണിക്കുമ്പോൾ ഹരജിനൽകിയ എല്ലാവരും വാദം പൂർത്തിയാക്കണമെന്ന് കോടതി നിർദേശവും നൽകി.
