Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുമളിയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി: കാമറ സ്ഥാപിച്ചു

text_fields
bookmark_border
bear attack
cancel
camera_alt

representational image

കുമളി: ജനവാസമേഖലയായ അട്ടപ്പള്ളത്ത് കരടിയെ കണ്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് റോഡ് കുറുകെ കടന്ന് കരടി പോകുന്നത് ഒന്നാം മൈലിലെ വ്യാപാരിയായ സാജൻ കണ്ടത്. രാവിലെ കടയിലേക്ക് പോകാൻ വീട്ടിൽനിന്ന്​ ഇറങ്ങിയതായിരുന്നു സാജൻ. കരടിയെ കണ്ട വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചതോടെ പ്രദേശമാകെ വ്യാപക തിരച്ചിൽ നടന്നു.

ഇതിനിടെ, പഞ്ചായത്ത് മത്സ്യമാർക്കറ്റിന്‍റെ പിൻഭാഗത്ത് ഒട്ടകത്തലമേടിന്‍റെ അടിവാരം ഭാഗത്ത് നാട്ടുകാർ വീണ്ടും കരടിയെ കണ്ടു. വലുപ്പം കുറഞ്ഞ കരടിയായതിനാൽ ഇതിനൊപ്പം അമ്മക്കരടിയും മറ്റ് കരടി കുഞ്ഞുങ്ങളും കാണാനുള്ള സാധ്യതയും ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

വർഷങ്ങൾക്കുമുമ്പ് ഇവിടെനിന്ന്​ ഏറെ അകലെയല്ലാത്ത സ്ഥലത്ത് കരടി കർഷകനെ ആക്രമിച്ചിരുന്നു. കടന്തോട്ട് മാമച്ചൻ എന്ന കർഷകനാണ് അന്ന് ഗുരുതര പരിക്കേൽക്കുകയും കാഴ്ച നഷ്ടമാവുകയും ചെയ്തത്. ഇതിനുപിന്നാലെ പ്രദേശത്ത് വീണ്ടും കരടിയെ കണ്ടതോടെ നാട്ടുകാർ വലിയ ഭീതിയിലായി.

ജനവാസമേഖലയിൽ കരടിയിറങ്ങിയെന്ന വിവരം ലഭിച്ചതോടെ കുമളി റേഞ്ച് ഓഫിസർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ വനപാലകരും തേക്കടിയിൽനിന്ന്​ ദ്രുത കർമ സേനയും സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി. കരടിയെ കണ്ടെത്താൻ പല ഭാഗങ്ങളിലായി കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bear in residential area at Kumily: Camera installed
Next Story