കൊയിലാണ്ടിയിൽ റെയിൽവേ ട്രാക്കിൽ ബിയർ കുപ്പികൾ
text_fieldsകൊയിലാണ്ടി ഭാഗത്ത് റെയിൽവേ ട്രാക്കിൽ ബിയർ കുപ്പി കണ്ടതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് അന്വേഷണത്തിന് എത്തിയപ്പോൾ
കൊയിലാണ്ടി: റയിൽവേ ട്രാക്കിൽ ബിയർ കുപ്പികൾ കണ്ടെത്തി. കൊയിലാണ്ടിക്കും കൊല്ലത്തിനുമിടയിൽ ഞായറാഴ്ച പുലർച്ചയാണ് എട്ട് ബിയർ കുപ്പികൾ കണ്ടെത്തിയത്. നാലെണ്ണം ട്രെയിൻ കയറി പൊട്ടി. കാലിക്കുപ്പികളാണ്.
ഞായറാഴ്ച പുലർച്ച മാവേലി എക്സ്പ്രസ് കടന്നു പോയപ്പോൾ ശബ്ദം കേട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കുപ്പികൾ കണ്ടത്. ആർ.പി.എഫും ഡോഗ് സ്ക്വാഡും അന്വേഷണം നടത്തി. ട്രാക്കിൽ പരിശോധനയും നടന്നു .

