ലഹരിമരുന്ന് കടത്ത്: ഇ.ഡി ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി
text_fields
ബംഗളൂരു: ലഹരി മരുന്ന് കേസിലെ പ്രതിയുമായി സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരി ബെംഗളൂരുവിലെത്തി. സഹോരൻ ബിനോയ് കോടിയേരിക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ് ബിനീഷ് ബംഗളൂരുവിലെത്തിയിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചോ ബംഗളൂരുവിൽ വെച്ചോ ബിനീഷ് മാധ്യമങ്ങളോട് സംസാരിച്ചില്ല.
ശാന്തിനഗറിലെ ഇ.ഡി ഓഫീസിൽ നാളെ രാവിലെ 11ന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ബിനീഷിന് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ഇ.ഡി ഉദ്യോഗസ്ഥർ ബിനീഷിനെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ബംഗളൂരു ആസ്ഥാനമായി നടന്ന മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂപ് മുഹമ്മദിെൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

