രാഹുൽ ഗാന്ധി സാഹചര്യം മറക്കരുത് -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ വിയോജിച്ച് സി.പി.ഐ. രാഹുൽ ഗാന്ധിക്ക് രാജ്യത്ത് എവിടെയും മത്സരിക്കുന്നതിനുള്ള അവകാശത്തെ മാനിക്കുന്നു. എന്നാൽ, വയനാട്ടിലേക്ക് അദ്ദേഹം എത്തുകയാണെങ്കിൽ ചില ചോദ്യങ്ങൾക്ക് കോൺഗ്രസ് മറുപടി പറയണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പോരാട്ടത്തിന്റെ കേന്ദ്രം ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ കിട്ടുന്ന ഉത്തരേന്ത്യയാണോ അതോ 20 സീറ്റുകൾ മാത്രമുള്ള കേരളമാണോ എന്ന് കോൺഗ്രസ് വിശദീകരിക്കണം. സ്നേഹം നിലനിർത്തി അദ്ദേഹത്തോട് പറയാനുള്ളത് രാഷ്ട്രീയ സാഹചര്യം മറക്കരുത് എന്നതാണ് -ബിനോയ് വിശ്വം പറഞ്ഞു.

