Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പക്ഷിപ്പനി: കർഷകർക്ക് ധനസഹായം, ആ​ദ്യ ദി​നം കൊന്നത് 23,830 പ​ക്ഷി​ക​ളെ

text_fields
bookmark_border
ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ വ​രു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെലുത്തും.
പക്ഷിപ്പനി: കർഷകർക്ക് ധനസഹായം, ആ​ദ്യ ദി​നം കൊന്നത് 23,830 പ​ക്ഷി​ക​ളെ
cancel
camera_alt

image courtesy: Mint

തിരുവനന്തപുരം: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ വളർത്തുപക്ഷികളെ നശിപ്പിക്കേണ്ടിവരുന്ന കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പക്ഷിപ്പനി സാഹചര്യം മുൻ നിര്‍ത്തി ജാഗ്രതയോടെ നീങ്ങാനും പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ 10 ദിവസം കൂടി കർശന നിരീക്ഷണം തുടരാനുമാണ് തീരുമാനം. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ൾ വ​രു​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെലുത്തും.

കോഴി, താറാവ് ഉൾപ്പെടെ രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കൊന്നൊടുക്കുന്ന ഓരോ പക്ഷിക്കും 100 രൂപ വീതവും രണ്ട് മാസത്തിന് മുകളിൽ പ്രായമുള്ളവക്ക് 200 രൂപ വീതവും ധനസഹായം അനുവദിക്കും. നശിപ്പിക്കുന്ന ഒരു മുട്ടക്ക് അഞ്ച് രൂപ വീതവും ധനസഹായം നൽകും. അതേസമയം, സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്നാണ് കർഷകർ പറയുന്നത്.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ കർഷകരാണ് പക്ഷിപ്പനി മൂലം ഏറെ നഷ്ടം സഹിക്കേണ്ടിവരുക. ഈ ജില്ലകളിലാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം. ആ​ദ്യ ദി​നം 23,830 പ​ക്ഷി​ക​ളെ​യാ​ണ്​ കൊ​ന്ന​ത്. രണ്ട് ജില്ലകളിലുമായി 40,000ൽ ഏറെ പക്ഷികളെയാണ് കൊല്ലേണ്ടിവരിക..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bird flu outbreak in kerala
Next Story