ശോഭാ സുരേന്ദ്രൻ പെരിന്തൽമണ്ണയിലെത്തി ജാമ്യമെടുത്തു
text_fieldsശോഭാ സുരേന്ദ്രന് ജാമ്യം
പെരിന്തൽമണ്ണ: ആറ്റിങ്ങൽ ലോക്സഭ മണ്ഡലം ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് പെ രിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പൊന്നാനിയിൽ എസ്.ഡി.പി.ഐ പ്രവർത്തകർ ബ ി.ജെ.പി പ്രവർത്തകരുടെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. പൊന്നാനി കോടതിയിലെ മജിസ്ട്രേറ്റ് അവധിയായതിനാലാണ് ചുമതലയുള്ള പെരിന്തൽമണ്ണ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായത്. 2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.
കെ. സുരേന്ദ്രൻ ജാമ്യമെടുത്തു
നെടുമ്പാശ്ശേരി: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കാതെ തടഞ്ഞുെവച്ച കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയും പത്തംതിട്ട ലോക്സഭ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ ജാമ്യമെടുത്തു. വെള്ളിയാഴ്ച രാവിലെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയാണ് ജാമ്യമെടുത്തത്. ഇക്കഴിഞ്ഞ നവംബർ 14നാണ് സംഭവം. കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
