Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്വേഷം പ്രചരിപ്പിച്ച് അറസ്റ്റിലായയാൾക്ക് സ്വീകരണവുമായി യുവമോർച്ച
text_fieldsbookmark_border
പാലക്കാട്: സമൂഹമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ അട്ടപ്പാടി സ്വദേശ ി ശ്രീജിത്തിന് യുവമോർച്ചയുടെ സ്വീകരണം. ഡൽഹി സംഘർഷ സമയത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തുന്ന വിഡിയോ പോസ്റ്റ് ചെയ്തതിന് അഗളി പൊലീസാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നത്.
ശ്രീജിത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജില്ല ജയിലിനുപുറത്ത് സ്വീകരണവുമായി യുവമോർച്ച എത്തിയത്. പിണറായി സർക്കാർ ഏകപക്ഷീയമായി ശ്രീജിത്തിനെ കള്ള കേസിൽ കുടുക്കിയെന്നാണ് യുവമോർച്ച ആരോപിക്കുന്നത്. പാലക്കാട്് ജില്ല യുവമോർച്ചയാണ് സ്വീകരണം ഒരുക്കിയത്.

Next Story
