Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി എം.എം മണിക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി

text_fields
bookmark_border
മന്ത്രി എം.എം മണിക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി
cancel

നെടുങ്കണ്ടം: ഇടുക്കി പാമ്പാടുംപാറയിൽ മന്ത്രി എം.എം മണിക്ക് യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി. നെടുങ്കണ്ടത്ത് നടന്ന സമ്പൂർണ വൈദ്യൂതീകരണ പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് കട്ടപ്പനയിലേക്ക് പോവുകയായിരുന്നു മന്ത്രിയും സംഘവും. ഗോബാക് വിളികളുമായി മന്ത്രിയുടെ വാഹനം തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഏറ്റവും വലിയ സ്​ത്രീ പീഡനത്തി​​െൻറ ആളുകൾ കോൺഗ്രസുകാരാണെന്ന്​ എം.എം മണി രാവിലെ പരിഹസിച്ചിരുന്നു. ചരിത്രകാരാൻമാർ ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്​. കമ്യൂണിസ്​റ്റുകാർ സ്​ത്രീ പീഡനത്തിന്​ ആക്ഷേപം നേരിട്ടില്ലെന്നും എം.എം മണി പറഞ്ഞിരുന്നു. ഇതിലുള്ള പ്രതിഷേധമായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

സരിതയുമായി ബന്ധപ്പെട്ട്​ വിവാദത്തിലുൾപ്പെട്ടവർക്കാണ്​ കോൺഗ്രസ്​ സ്ഥാനങ്ങൾ നൽകിയിരിക്കുന്നതെന്നും മണി ആരോപിച്ചിരുന്നു. ശശി തരൂരി​​െൻറ ഭാര്യ സുനന്ദ പുഷ്​കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഇനിയും നീങ്ങിയി​ട്ടില്ല. സുര്യനെല്ലി കേസിലും നിലമ്പുർ സംഭവത്തിലും പ്രതിഷേധിച്ചത്​ കമ്യൂണിസ്​റ്റുകാരായിരുന്നുവെന്നും മണി അവകാശപ്പെട്ടു.

 

 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - black flag to minister mm mani
Next Story