'പെട്രോൾ വില വർധനവ് തടയുക'; കേന്ദ്രസർക്കാറിനെതിരെ നാളെ ബി.എം.എസ് ധർണ നടത്തും
text_fieldsപ്രതീകാത്മക ചിത്രം
കോഴിക്കോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സംഘപരിവാർ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 20 കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ ധർണ നടത്തും. ബി.എം.എസ് സംസ്ഥാന ഉപാധ്യക്ഷൻ എം.പി രാജീവൻ ഉദ്ഘാടനം ചെയ്യും. പെരുവയൽ മേഖലയിൽ ജില്ല പ്രസിഡണ്ട് പി. ശശിധരനും കുറ്റ്യാടി മേഖലയിൽ ജില്ല െസക്രട്ടറി ടി.എം പ്രശാന്തും ഉദ്ഘാടനം െചയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
അവശ്യ വസ്തുക്കളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വർധനവ് തടയുക, പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, ദിവസേനയുള്ള വർധനവ് പിൻവലിക്കുക, കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് സംസ്ഥാനതലത്തിൽ സാമ്പത്തിക പാക്കേജ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. വാർത്തസ മ്മേളനത്തിൽ പി. ശശിധരൻ, ടി.എം പ്രശാന്ത്, െക. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

