Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു

text_fields
bookmark_border
Bobby Chemmannur
cancel

കൊച്ചി: ​ഒടുവിൽ ബോ​ബി ചെ​മ്മ​ണ്ണൂ​രിന്റെ മാപ്പപേക്ഷ കോടതി അംഗീകരിച്ചു. തുടർ നടപടികൾ നിർത്തിവെച്ചു. ഇന്നലെ ജാമ്യം നൽകിയിട്ടും പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടി കോടതിയെ പ്രകോപിപ്പിച്ചിരുന്നു. ആരും കോടതിക്ക് അതീതരല്ലെന്നായിരുന്നു കോടതിയുടെ വിമർശനം. ഇന്ന് രാവിലെ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷ​കനെ വിളിപ്പിച്ച കോടതി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. കോടതിയെയും മുതിർന്ന അഭിഭാഷകനെയും ബോബി അപമാനിക്കുകയായിരുന്നുവെന്നാണ് കോടതി വിലയിരുത്തൽ.

നാടകം കളിക്കരുതെന്നും ജാമ്യം റദ്ധാക്കുമെന്ന മുന്നറിയിപ്പും കോടതി നൽകിയിരുന്നു. ഈ വിഷയം ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ കോടതി വീണ്ടും പരിഗണിച്ചു. തുടർന്നാണ് കോടതി മാപ്പപേക്ഷ സ്വീകരിക്കുന്നതായി അറിയിച്ചത്. മാപ്പ് നൽകിയെങ്കിലും ഹൈകോടതിയോടുള്ള യുദ്ധ പ്രഖ്യാപനമാണ് ബോബി ചെമ്മണ്ണൂർ നടത്തി​യതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് ചൊ​വ്വാ​ഴ്ച ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി​യി​രുന്നില്ല. വി​ടു​ത​ൽ ബോ​ണ്ടി​ൽ ഒ​പ്പു​വെ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു നി​ന്ന​തോ​ടെ​യാ​ണ്​ ജ​യി​ലി​ൽ നി​ന്നി​റ​ങ്ങാ​തി​രു​ന്ന​ത്. റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കു​രു​ങ്ങി പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത ഒ​ട്ടേ​റെ ത​ട​വു​കാ​ർ ജ​യി​ലി​ലു​ണ്ട്. അ​വ​ർ​ക്കു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കൂ​ടി​യാ​ണി​തെ​ന്ന് ബോ​ബി ചെ​മ്മ​ണ്ണൂ​ർ അ​ഭി​ഭാ​ഷ​ക​രെ​യും ജ​യി​ൽ അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ച​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ജ​യി​ൽ ച​ട്ട​പ്ര​കാ​രം വൈ​കീ​ട്ട് ഏ​ഴി​ന് മു​മ്പ്​ കോ​ട​തി ഉ​ത്ത​ര​വ് കൊ​ണ്ടു വ​ന്നാ​ൽ മാ​ത്ര​മെ പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​റു​ള്ളു​വെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച ഈ ​സ​മ​യ പ​രി​ധി​യിൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മോ​ച​നം ന​ട​ക്കാ​തെ പോ​യ​ത്. ഗതാഗത കുരുക്ക് കാരണം രേഖകൾ കോടതിയിലെത്തിക്കാൻ കഴിഞ്ഞില്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും നിർദേശിച്ചാണ് ബോബിക്ക് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ. ബോഡി ഷെയ്മിങ് സമൂഹത്തിന് ഉൾകൊള്ളാൻ കഴിയില്ലെന്നും മറ്റൊരാളുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചിരുന്നു. സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ഉറപ്പു നൽകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നാണ് നേരത്തെ ബോബി കോടതിയെ അറിയിച്ചത്. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Bobby Chemmannurs apology in court
Next Story