Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുമേഖല സ്ഥാപനങ്ങളിൽ 2022-23 ലെ ബോണസ് :മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു

text_fields
bookmark_border
പൊതുമേഖല സ്ഥാപനങ്ങളിൽ  2022-23 ലെ ബോണസ് :മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു
cancel

തിരുവനന്തപുരം :പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് നടത്തുന്ന മേഖലാ അവലോകന യോഗങ്ങളുടെ തീയതികളിലാണ് മാറ്റം വരുത്താനൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സെപ്തംബര്‍ നാല് മുതല്‍ നിശ്ചയിച്ച യോഗങ്ങള്‍ 26 മുതലാണ് നടത്തുക. സര്‍ക്കാര്‍ വകുപ്പുകളിലെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനമാണ് പ്രധാനമായും പരിഗണിക്കുക. തുടർന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ സംബന്ധിച്ച് പൊലീസ് ഓഫീസര്‍മാരുടെ യോഗവും ചേരും.

സെപ്തംബര്‍ 26ന് കോഴിക്കോട്, 28ന് തൃശൂര്‍, ഒക്ടോബര്‍ മൂന്നിന് എറണാകുളം, അഞ്ചിന് തിരുവനന്തപുരം എന്നിങ്ങനെയാണ് യോഗങ്ങള്‍.

പുറ്റിങ്ങള്‍ വെടിക്കെട്ട് അപകട കേസിന്‍റെ വിചാരണ കോടതിയുടെ പ്രവര്‍ത്തനത്തിന് അനുവദിച്ച ജൂനിയര്‍ സൂപ്രണ്ട് തസ്തിക ശിരസ്താദാര്‍ തസ്തികയായി ഉയർത്തി. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിൽ 11-ാം ശമ്പള പരിഷ്ക്കരണം 1.7.2019 ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bonus for 2022-23 in Public Sector Undertakings: Guidelines issued
Next Story