'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങൾ' പ്രകാശനം ചെയ്തു
text_fields‘തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങൾ’ എന്ന പുസ്തകത്തിെൻറ കോപ്പി എം.വി. ശ്രേയാംസ് കുമാറിന് നല്കി ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്യുന്നു
മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് പ്രമുഖര്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമായ 'തങ്ങള്‍; വിളക്കണഞ്ഞ വര്‍ഷങ്ങൾ' എന്ന പുസ്തകത്തിെൻറ പ്രകാശനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാറിന് കോപ്പി നല്കി പ്രകാശനം ചെയ്തു.
മരിച്ചാലും ജനമനസ്സില്‍ ജീവിക്കുന്ന അപൂര്‍വ വ്യക്തികളിലൊരാളാണ് ശിഹാബ് തങ്ങളെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. കലുഷമായ വര്‍ത്തമാന കാലഘട്ടം തേടുന്നത് അത്തരത്തിലുള്ള മഹദ്വ്യക്തികളെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ പതിനൊന്നാം ചരമ വാര്‍ഷികത്തിെൻറ ഭാഗമായി പുറത്തിറക്കിയ പുസ്തകം ഡോ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴിയാണ് തയാറാക്കിയത്. ഒലീവ് പബ്ലിക്കേഷനാണ് പ്രസാധകര്. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ. മജീദ്, ബഷീര്‍ അലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, സി.കെ. സുബൈര്‍ എന്നിവർ പങ്കെടുത്തു. ഡോ. എം.കെ. മുനീര്‍ പുസ്തക പരിചയം നടത്തി.

