Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തർ സംസ്ഥാന പാതയിൽ പാലം തകർന്നു, ഗതാഗതം മുടങ്ങി; ​കെ.എസ്.ആർ.ടി.സി ബസ് രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

text_fields
bookmark_border
അന്തർ സംസ്ഥാന പാതയിൽ പാലം തകർന്നു, ഗതാഗതം മുടങ്ങി; ​കെ.എസ്.ആർ.ടി.സി ബസ് രക്ഷപ്പെട്ടത്​ തലനാരിഴക്ക്​
cancel
camera_alt

പ്രതീകാത്മക ചിത്രം

അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാന റോഡിൽ മലക്കപ്പാറയ്ക്ക് സമീപം പാലം തകർന്നു ഗതാഗതം മുടങ്ങി. മഴയെ തുടർന്ന് ഈ റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മലക്കപ്പാറയ്ക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് കടന്നു പോകുന്നതിന് തൊട്ടു മുൻപാണ് സംഭവിച്ചതെന്നതിനാൽ അപകടം ഒഴിവായി.

മലക്കപ്പാറയ്ക്കും പത്തടിപ്പാലത്തിനും ഇടയിലുള്ള പാലമാണ് വെള്ളിയാഴ്ച രാത്രിഏഴോടെ തകർന്ന് വീണത്. ഇതോടെ ഈ റൂട്ടിൽ വാൽപ്പാറ, മലക്കപ്പാറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. മലയിൽ നിന്നുള്ള ഒരു ചെറിയ തോടിന് മുകളിലുള്ള പാലത്തിൻ്റെ പ്രധാന സ്ലാബും വശത്തെ ഭിത്തിയുമാണ് ഇടിഞ്ഞു പോയത്.

വാഹനങ്ങൾ കടന്നു പോകാൻ ബദൽ സംവിധാനം ഒരുക്കുന്ന ശ്രമത്തിലാണ് അധികൃതർ. 2018 ലെ പ്രളയത്തെ തുടർന്ന് ആനമല റോഡിൽ ഗുരുതരമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റോഡ് താഴോട്ട് ഇടിഞ്ഞു വീഴുകയും മുകളിൽ നിന്ന് മലയിടിഞ്ഞ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് അത് കെട്ടി ഉയർത്തി വന്നത്. മഴ പെയ്താൽ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story