കിണറ്റിൽവീണ പോത്തിൻ കുട്ടിയെ രക്ഷിച്ചു
text_fieldsനീലേശ്വരം: മടിക്കൈ മലപ്പച്ചേരിയിൽ മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽവീണ പോത്തിൻ കുട്ടിയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പറക്കടയിലെ രാഹുൽ രവീന്ദ്രെൻറ കിണറ്റിൽ അയൽവാസിയായ സുരേന്ദ്രെൻറ പോത്തിൻ കുട്ടിയാണ് വീണത്. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.
പറമ്പിൽ മേയാൻ കെട്ടിയ പോത്ത് കയർ പൊട്ടിച്ച് ഓടുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ കാഞ്ഞങ്ങാട് അഗ്നിരക്ഷസേനയെ വിവരമറിയിച്ചു.
സീനിയർ ഓഫിസർ ടി. അശോക് കുമാറിെൻറ നേതൃത്വത്തിൽ എത്തിയ സംഘമാണ് പോത്തിൻ കുട്ടിയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ രക്ഷപ്പെടുത്തിയത്. ഉദ്യോഗസ്ഥരായ കെ. കൃഷ്ണരാജ്, അരുൺ, വരുൺ, കെ.ടി. ചന്ദ്രൻ, ഹോംഗാർഡ് ബാലകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

