പൊള്ളലേറ്റ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു
text_fieldsപത്തനംതിട്ട: യുവാവ് പെട്രോൾ ഒഴിച്ചു തീവെച്ചതിനെത്തുടർന്ന് പൊള്ളലേറ്റ കടമ്മനിട്ട സ്വദേശിനിയായ 17കാരിയുടെ നില ഗുരുതരമായി തുടരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അയൽവാസിയും അകന്ന ബന്ധുവുമായ സജിലിനെ (22) ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ നെഞ്ചത്തും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. ഇതേതുടർന്ന് സജിലിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി 7.30ഒാടെയായിരുന്നു സംഭവം. വിവാഹ അഭ്യർഥന നിരസിച്ചതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. വീടിനു സമീപത്തെ കുറ്റിക്കാട്ടിലും സമീപത്തെ താമസം ഇല്ലാത്ത വീടിെൻറ ടെറസിലുമായി ഒളിച്ചു കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കാടുവെട്ട് തൊഴിലാളിയായ സജിലിനെ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇഷ്ടമായിരുന്നില്ല.
