Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി. ജയചന്ദ്രൻ പി.എസ്.സി അംഗം

text_fields
bookmark_border
സി. ജയചന്ദ്രൻ പി.എസ്.സി അംഗം
cancel

തിരുവനന്തപുരം: പി.എസ്.സി കമീഷനില്‍ പുതിയ അംഗമായി ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി അഡ്വ. സി. ജയചന്ദ്രനെ നിയമിക്കും. ഇതിനായി ഗവര്‍ണർക്ക് ശിപാര്‍ശ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. പി.എസ്.സിയിൽ നിലവിലെ ഒഴിവിലാണ് നിയമനം. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവും കെ.എസ്.ഇ.ബി, കെ.എസ്.എഫ്.ഇ എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസലുമായിരുന്നു.

ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റും പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമായ ചെങ്ങന്നൂർ പാണ്ടനാട് തെക്കേടത്ത് ടി.കെ ചന്ദ്രചൂഡൻനായരുടെയും പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് രാധാ സി നായരുടേയും മകനാണ്. കനറ ബാങ്ക് ഉദ്യോഗസ്ഥായായ രാജശ്രീ വി. അരവിന്ദ് ഭാര്യയും സോഫ്റ്റ് വെയർ എഞ്ചിനീയറായ മീനാക്ഷി നായർ, പ്ലസ് ടു വിദ്യാർഥി ആനന്ദ് നായർ എന്നിവർ മക്കളുമാണ്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - C. Jayachandran PSC member
Next Story