പൗരത്വനിയമം: പ്രതിപക്ഷ നേതാവ് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു
text_fieldsതിരുവനന്തപുരം: പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ജനങ്ങളിൽ ഉയര്‍ന്ന ഗുരുതര ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുസ്ലിം സംഘടന നേതാക്കളുടെ യോഗം വിളിച്ചു. 29ന് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പ്രതിപക്ഷ നേതാവിെൻറ ഔദ്യോഗിക വസതിയായ കേൻറാൺമെൻറ് ഹൗസിലാണ് യോഗം.
ഇന്ത്യയിലെ ജനങ്ങളെയാകെ ഭീതിയിലാഴ്ത്തുകയും ഭരണഘടനയുടെ അന്തസ്സത്തയെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭമാണ് രാജ്യത്ത് നടക്കുന്നത്. കേരളത്തില്‍ ഐക്യമുന്നണിയും ഇതിനെതിരെ പ്രക്ഷോഭരംഗത്താണ്. ഇതിെൻറ ഭാഗമായാണ് 29ന് മുസ്ലിം സംഘടന നേതാക്കളുടെ യോഗം വിളിക്കുന്നതെന്ന് രമേശ് ചെന്നിത്തല വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
