Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓടികൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായി; യാത്രക്കാര്‍ ഇറങ്ങിയോടി
cancel
camera_alt

അങ്കമാലി നായത്തോട് കവലയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായപ്പോള്‍

ഓടികൊണ്ടിരുന്ന കാര്‍ അഗ്നിക്കിരയായി; യാത്രക്കാര്‍ ഇറങ്ങിയോടി

text_fields
bookmark_border

അങ്കമാലി: സുഹൃത്തുക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടത്തിനിടെ അഗ്നിക്കിരയായി. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. അങ്കമാലി എം.സി റോഡില്‍ നായത്തോട് കവലക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.

സൗത്ത് കൊരട്ടി സ്വദേശി മാന്‍ഡി ആ​േൻറാ വര്‍ഗീസും സുഹൃത്തും സഞ്ചരിച്ചിരുന്ന കാറാണ് അഗ്നിക്കിരയായത്. കൊരട്ടിയില്‍ നിന്ന് കാലടി ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. നായത്തോട് കവല എത്തുന്നതിന് മുമ്പായി ബോണറ്റില്‍ നിന്ന് ബാറ്ററി ഷെല്‍ പൊട്ടിത്തെറിക്കുകയും തീപടരുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ കാറിനകത്തേക്കും തീപടര്‍ന്നു. അതോടെ കാര്‍ നിര്‍ത്തി ഇരുവരും ചാടി ഇറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അല്‍പ്പം സമയത്തിനകം കാറിന് ചുറ്റും തീ വ്യാപിക്കുകയായിരുന്നു.


ഷോര്‍ട് സര്‍ക്യൂട്ടാണ് ബാറ്ററി ഷെല്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയതെന്നാണ് നിഗമനം. സംഭവം അറിഞ്ഞതോടെ അങ്കമാലി അഗ്നിരക്ഷ സേന എത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും നശിച്ചിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story