Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിക്കെതി​രെ മുദ്രാവാക്യങ്ങളെഴുതിയ കാറി​ന്‍റെ ഉടമ പിടിയിൽ

text_fields
bookmark_border
car against modi and yogi
cancel
camera_alt

പട്ടത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങൾ എഴുതിയ വാഹനം കസ്റ്റഡിയിലെടുത്തപ്പോൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ കാർ ഉപേക്ഷിച്ചു പോയയാൾ പിടിയിൽ. കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ പഞ്ചാബ് മീററ്റ് സ്വദേശി രമൺജിത്ത് സിങാണ് പിടിയിലായത്. കഴക്കൂട്ടത്തു നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഉപേക്ഷിച്ചുപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം പട്ടത്തെ ഒരു ബാർ ഹോട്ടലിനു മുന്നിൽ നിന്നാണ് മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. ഹോട്ടലിൽ ബഹളമുണ്ടാക്കിയ ശേഷം കടന്നുകളയുകയായിരുന്നു ഇയാൾ. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളാണ് വാഹനത്തി​ന്‍റെ എല്ലാ ഭാഗങ്ങളിലും എഴുതിയിട്ടുള്ളത്. വാഹനത്തിൽ വസ്ത്രങ്ങളും കാറി​ന്‍റെ സ്‌പെയർ പാർട്‌സും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - car owner under custody
Next Story