Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കനേഡിയൻ കമ്പനിയെന്ന് വ്യാജ പ്രചാരണം'; വീണയുടെ പരാതിയിൽ ഷോൺ ജോർജിനെതിരെ കേസ്
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പരാതിയിൽ ബി.ജെ.പി നേതാവ് ഷോൺ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കനേഡിയൻ കമ്പനിയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നാണ് വീണയുടെ പരാതി. പിതാവും ഭർത്താവും സി.പി.എം നേതാക്കളായതിനാൽ പിന്തുടർന്ന് ആക്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
വീണക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ജോർജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്.
Next Story

