നഴ്സിങ് വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർക്കെതിരെ കേസ്
text_fieldsമൂവാറ്റുപുഴ: നഴ്സിങ് വിദ്യാർഥിനികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാക്കൾക്കെതിരെ കേസ്. ആരക്കുഴ സ്വദേശിനിയെ ബംഗളൂരുവിൽെവച്ച് പീഡിപ്പിച്ച കേസിൽ രാജാക്കാട് സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാളും അവിടെ ജോലി ചെയ്യുകയാണ്.
വാഴപ്പിള്ളി സ്വദേശിനിയായ 19കാരിയെ പീഡിപ്പിച്ചതാണ് മറ്റൊരു കേസ്. പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിരുന്ന ദിവസമാണ് കാമുകനും മാവേലിക്കര സ്വദേശിയുമായ യുവാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. ബന്ധുക്കൾ യുവാവിനെ വീട്ടിലെത്തി കണ്ട് വിവാഹം കഴിക്കാൻ ആവശ്യപ്പെെട്ടങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. മൂവാറ്റുപുഴ പൊലീസ് കേസെടുത്ത ശേഷം ബംഗളൂരു പൊലീസിനു കൈമാറി.

