Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'നിരന്തരം ശല്യപ്പെടുത്തുന്നു'; നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്
text_fieldsbookmark_border
കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്. ഇതേ നടിയുടെ പരാതിയിൽ മൂന്നുവർഷം മുമ്പും സനൽകുമാറിനെതിരെ കേസെടുത്തിരുന്നു.
സമൂഹമാധ്യമങ്ങൾ വഴിയും ഫോൺ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും കഴിഞ്ഞ ആറുവർഷമായി സംവിധായകൻ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് നടിയുടെ പരാതി. പിന്തുടർന്ന് ശല്യപ്പെടുത്തൽ, നിരീക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Next Story

